തലശ്ശേരി വടക്കുമ്പാട് ലക്ഷങ്ങൾ വിലവരുന്ന മയക്ക്മരുന്നുമായി നാല് പേർ പിടിയിൽ
തലശ്ശേരി : തലശ്ശേരി വടക്കുമ്പാട് ലക്ഷങ്ങൾ വിലവരുന്ന മയക്ക്മരുന്നുമായി നാല് പേർ പിടിയിൽ. വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ്, കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത് പ്രതികളിൽ നിന്ന് 47ഗ്രാം എം.ഡി.എം.എയും രണ്ട് കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു.
വടക്കുമ്പാട് പോസ്റ്റ് ഓഫീസിനു സമീപം മിനി സ്റ്റേഡിയം റോഡിലെ ആസിയാസ് വീട്ടിൽ നിന്നാണ് മയക്ക് മരുന്നുമായി 4 പേരെ പിടികൂടിയത്.വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 47ഗ്രാം എം.ഡി.എം.എയും രണ്ട് കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ സംഘത്തിലെ ചിലരെ പോലീസ് പിന്തുടരുകയായിരുന്നു. മാർക്കറ്റിൽ 5 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ യാണ് ഇവരിൽ നിന്ന് പിടികൂടിയത്. ബംഗ്ലൂരിൽ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായത്.