കാർഷികയന്ത്രങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് നിർവ്വഹിച്ചു
തളിപ്പറമ്പ :ബ്ലോക്ക് പഞ്ചായത്ത് 2025-26 വർഷത്തെ വാർഷിപദ്ധതിയിലുൾപ്പെടുത്തി കാർഷികയന്ത്രവത്ക്കരണം- പട്ടുവം ഗ്രാമപഞ്ചായത്ത് പാടശേഖര സമിതിക്ക് ട്രാക്ടർ , ബ്രഷ് കട്ടർ മുതലായ കാർഷികയന്ത്രങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് നിർവ്വഹിച്ചു. പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ദിവാകരന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി സുഷ ബി. പദ്ധതിവിശദീകരണം നടത്തി. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി. ശ്രീമതി , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രമീള രാജൻ, പട്ടുവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വർണ്ണ എം, സ്ഥിരം അദ്ധ്യക്ഷൻമാരായ കെ. ദാമോദരൻ, കെ. വി. വിനീത, വാർഡ് മെമ്പര്‍ ശശികല പി. എസ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനക്കീൽ ചന്ദ്രന് , ഇ.പി. ഗംഗാധരൻ , മനോജ് ടി. എന്നിവര്‍ പ്രസംഗിച്ചു