തളിപ്പറമ്പ് പട്ടണത്തിൽ അഗ്നിക്ക് ഇരയായ വ്യാപാരികൾക്കുള്ള സർക്കാർ നഷ്ടപരിഹാരം നൽകണം
തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടണത്തിൽ അഗ്നിക്ക് ഇരയായ വ്യാപാരികൾക്കുള്ള സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.തളിപ്പറമ്പ് പട്ടണത്തിൽ 2025 ഒക്ടോബർ 9 നാണ് കേരളത്തെ നടുക്കിയ അഗ്നിബാധ ഉണ്ടാവുകയും കെ വി കോംപ്ലക്സ് എന്ന കെട്ടിട സമുച്ചയത്തിലെ 37 സംരംഭകരുടെ നൂറോളം കടമുറികൾ ചരക്കുകളും ഫർണിച്ചറുകളും അഗ്നിയാവുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തത്. കഴിഞ്ഞ സർക്കാർ ഭരണകാലത്ത് സാമ്പത്തിക സഹായ ധനത്തിനുള്ള അപേക്ഷകളും രേഖകളും കൃത്യമായി സമർപ്പിക്കുകയും ഉദ്യോഗസ്ഥർ അത് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സഹായധനം അല്ലാതെ മറ്റൊരു സഹായധനവും ലഭിച്ചിട്ടില്ല കേരളത്തിലെ ഒരുപാട് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും വികസനത്തിന് കൂടുതൽ ചെയ്യുന്ന ഇതുപോലെയുള്ള വ്യാപാരികൾക്ക് നഷ്ടം സംഭവിച്ചിട്ട് സർക്കാറിന്റെ ഭാഗത്തുനിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടുകൊണ്ട് അപേക്ഷകൾ പരിഗണിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഒരു വർഷമായിട്ട് ഇനിയും സ്ഥാപനങ്ങൾ തുറക്കാതെ കിടക്കുകയാണ്. തുറന്നു സ്ഥാപനങ്ങൾ തന്നെ വലിയ കടവും ബാധ്യതയും ആയിട്ടാണ് മുന്നോട്ടുപോകുന്നത് സന്ദർശിക്കുകയും കൈപിടിച്ചുയർത്തുകയും ചെയ്യണമെന്ന്നിവേദനത്തിൽ ആവശ്യപ്പെടുന്നു.