തേനി ജില്ലയിൽ പഠിക്കുന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
തമിഴ്നാട് : തേനി ജില്ലയിൽ പഠിക്കുന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിന്നീട് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി സ്വന്തം നാട്ടിൽ നിന്നും കോളേജിലേക്കുള്ള ബസ് യാത്രയിലായിരുന്നു. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ തന്നെ പിന്തുടരുന്നതായി യുവതി പിതാവിനെ അറിയിച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ പറയുന്നു. വിദ്യാർത്ഥിനിയെ പിന്നീട് ഫോണിൽ ലഭ്യമാകാത്തതിനെ തുടർന്ന് പിതാവ് തേനി പോലീസ് സ്റ്റേഷനിൽ എത്തി. പിന്നീട് ദിണ്ഡിഗൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് വിദ്യാർത്ഥിനിയെ കണ്ടെത്തി, അവിടെ നിന്ന് പോലീസിനെ സമീപിക്കുകയും സ്റ്റേഷനിൽ നിന്ന് 50 കിലോമീറ്റർ അകലെ വെച്ച് തന്നെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയും ചെയ്തതായി പോലീസിനോട് പറഞ്ഞു.