തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരു പ്രതി കൂടി പിടിയിൽ
തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരു പ്രതി കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭ് ആണ് പിടിയിൽ ആയത്. റാന്നിയിൽ നിന്നാണ് പ്രത്യേക പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ രണ്ട് പ്രതികൾ ഒളിവിലാണ്. ഇവർ ബംഗളൂരുവിൽ ഉണ്ടെന്നാണ് വിവരം. അന്വേഷണസംഘം വിപുലപ്പെടുത്തി ആയിരിക്കും തുടർ അന്വേഷണം.
സംഭവത്തിൽ കർശനമായ അന്വേഷണം നടത്തുമെന്നും പൊലീസുകാർക്കിടയിൽ തെറ്റുകാർ ഉണ്ടെങ്കിൽ നടപടിയെടുക്കു മെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പ്രതി സുബിൻ അലക്സാണ്ടർക്കെതിരെ വീണ്ടും കാപ്പ ചുമത്താനും നീക്കമുണ്ട്. ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കൈമാറി. പ്രതി അലക്സാണ്ടർ സുബിനെ കുറ്റപ്പുഴയിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. രവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ‘മരണം’ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ.