
തിരുവനന്തപുരം നരുവാമൂട്ടിൽ 20 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
തിരുവനന്തപുരം : തിരുവനന്തപുരം നരുവാമൂട്ടിൽ 20 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. പാരൂർകുഴി, തെങ്ങറത്തലക്കൽ വീട്ടിൽ മുളകുപൊടി ഷിബു എന്ന് വിളിക്കുന്ന ഷിബു (47) വാണ് പിടിയിലായത്. ഇയാളുടെ വീട്ടിനുള്ളിൽ കുഴികുത്തി ഒളിപ്പിച്ചനിലയിൽ ആയിരുന്നു കഞ്ചാവ്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ സ്പെഷ്യൽ സ്കോഡ് നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. എച്ച് ഐ വി രോഗിയാണ് പ്രതി. രോഗിയായതിനാൽ പൊലീസ് വരില്ലന്നുള്ള ഉദ്ദേശത്തോടെ ആരുടെയോ ഏജന്റായി പ്രവർത്തിച്ച് കഞ്ചാവ് സൂക്ഷിച്ചത് എന്നാണ് പ്രാധമിക വിവരം. നരുവാമൂട് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.