തിരുവനന്തപുരത്ത് വീട്ടുനുള്ളിൽ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : തിരുവനന്തപുരത്ത് വീട്ടുനുള്ളിൽ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് – കാഞ്ചിനടയിൽ സൈനുലാബ്ദീൻ (55) വീട്ടുനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 5 ദിവസം പഴക്കമുണ്ടെന്ന് പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് ഇൻക്വസ്റ്റ് നടപടി സ്വീകരിക്കുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.