പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചുതെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം : പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചുതെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം.വിഴിഞ്ഞം മുക്കോല സ്വദേശി വിപിൻ വിദ്യാധരൻ (42) ആണ് മരിച്ചത്. തിരുവനന്തപുരം കോവളം കല്ലുവെട്ടാൻ കുഴി ബൈപ്പാസിന് സമീപമാണ് അപകടമുണ്ടായത്. പ്രഭാത സവാരിക്ക് പോയ വിപിനെ നിയന്ത്രണം വിട്ടു വന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജീവനക്കാരനാണ് മരിച്ച വിപിൻ.