തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് ആഘോഷ പരിപാടികളുമായി സേവാസമിതി
തളിപ്പറമ്പ് : തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ആഘോഷ പരിപാടികൾ എന്നിവ നടത്തുമെന്ന് തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് ആറിന് വൈകീട്ട് ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം നടൻ ഉണ്ണിരാജ് നിർവഹിക്കും. തുടർന്ന് പാട്ടരങ്ങ്. ഏഴിന് വൈകീട്ട് ഏഴിന് സെമി ക്ലാസിക്കൽ ഡാൻസ്, കൈകൊട്ടിക്കളി, തിരുവാതിരകളി. എട്ടിന് കൈകൊട്ടിക്കളി, തിരുവാതിരകളി തുടങ്ങിയ കലാപരിപാടികൾ. ഒൻപതിന് വൈകീട്ട് മ്യൂസിക്കൽ ഡാൻസ്, 10-ന് സംഗീതാർച്ചന, 11-ന് നാട്ടരങ്ങ്, 12-ന് ഓട്ടൻ തുള്ളൽ, തിരുവാതിരക്കളി, ഡാൻസ്, ഗാനസന്ധ്യ. 13-ന് സംഗീത സദസ്സ്, പിന്നൽ തിരുവാതിരകളി, മോഹിനിയാട്ടം. 14-ന് മോഹിനിയാട്ടം, വിവിധ കലാപരിപാടികൾ. പത്രസമ്മേളനത്തിൽ എ.പി. ഗംഗാധരൻ, സി.സി. ചന്ദ്രശേഖരൻ, സി. പ്രേമൻ, നഗരസഭാ കൗൺസിലർ സി.പി. മനോജ് എന്നിവർ പങ്കെടുത്തു