തൃശൂർ മതിൽ ഇടിഞ്ഞു വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം
തൃശൂർ : തൃശൂർ വെങ്കിടങ്ങിൽ മതിൽ ഇടിഞ്ഞു വീണ് ഏഴു വയസുകാരി മരിച്ചു. മാമ്പ്ര തൊട്ടിപ്പറമ്പിൽ മഹേഷിന്റെ മകൾ ദേവീ ഭദ്ര യാണ് മരിച്ചത്. പഴക്കം ചെന്ന മതിലിനു സമീപം കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ മതിൽ ഇടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.