തൃശ്ശൂർ കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടം; നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം
തൃശ്ശൂർ : വടക്കാഞ്ചേരിയിൽ വാഹനാപകടത്തിൽ നാലു വയസ്സുകാരി മരിച്ചു. കെഎസ്ആർടിസി ബസ്സും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പെട്ടി ഓട്ടോയിൽ രക്ഷിതാക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന കുട്ടിയാണ് അപകടത്തിൽ മരിച്ചത്. പിതാവ് ഉനൈസ് (31), ഭാര്യ റൈഹാനത്ത് (26) എന്നിവരെ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരുടെ നാലുവയസ്സുള്ള മകൾ നൂറാ ഫാത്തിമയാണ് മരിച്ചത്.