ക്വട്ടേഷൻ ആക്രമണം; തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരന് കുത്തേറ്റു
തൃശ്ശൂർ : തൃശ്ശൂര്‍ രാഗം തിയറ്റര്‍ നടത്തിപ്പുകാരനെതിരെ ക്വട്ടേഷന്‍ ആക്രമണം. തിയറ്റര്‍ നടത്തിപ്പുകാരനായ സുനിലിന് നേരെ വെളപ്പായയിലെ വീടിന് മുന്നില്‍ വെച്ചാണ് കുത്തേറ്റത്. വീടിന്റെ ഗേറ്റ് തുറക്കാനായി ഡ്രൈവര്‍ കാറില്‍ നിന്ന് ഇറങ്ങുമ്പോഴാണ് മൂന്നംഗ ഗുണ്ടാസംഘം ആക്രമിച്ചത്. കാറിനകത്തി രുന്ന സുനിലിന് കാലിനാണ് പരുക്കേറ്റത്. സാമ്പത്തിക തര്‍ക്കമാണ് കാരണമെന്നാണ് സൂചന. കാര്‍ ഡ്രൈവര്‍ അനീഷിനും വെട്ടേറ്റു. അനീഷിന്റെ കൈയ്ക്കാണ് വെട്ടേറ്റത്. ഗുണ്ടാ ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്നിട്ടുണ്ട്. ഡ്രൈവര്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. തുടര്‍ന്ന് വാഹനത്തിന്റെ ഗ്ലാസ് തകര്‍ത്ത് സുനിലിനെയും കുത്തി. സുനിലിന്റെ വീടിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വീടിന് എതിര്‍വശത്തുള്ള പാലത്തിന് സമീപത്ത് നിന്നും മൂന്നുപേര്‍ ഓടി വരുന്നതും ആക്രമിക്കുന്നതും കാണാം. സിസിടിവിയില്‍ കണ്ട യുവാക്കളെ തിരിച്ചറിയാനായി പൊലീസ് ശ്രമം തുടരുകയാണ്.