ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് തട്ടി വയോധികൻ മരിച്ചു
by
ZealTv
October 19, 2024
തളിപ്പറമ്പ : ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് തട്ടി വയോധികൻ മരിച്ചു. ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ (77) നാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പാല് വാങ്ങാൻ പോയപ്പോൾ ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് തട്ടുകയായിരുന്നു. കല്യാശ്ശേരി വിവേഴ്സിലെ മുൻ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയുമായിരുന്നു.