യൂ ഡി എഫ് ബഹുജന റാലിയും പ്രകടനവും 07-10-2026 ബുധനാഴ്ച്ച 4 മണിക്ക്.
ശ്രീകണ്ഠപുരം:ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൻ adv. ഇ.വി രാമകൃഷ്ണൻ, പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു മധു സൂദനൻ, ഭർത്താവ് മധു സൂദനൻ, ഡിസിസി സെക്രട്ടറി കെ പി ഗംഗാധരൻ, തുടങ്ങിയവർക്കെതിരെയുള്ള സി പി എം -ഡി വൈ എഫ് ഐ അക്രമത്തിൽ പ്രതിഷേധിച്ച്, ശ്രീകണ്ഠപുരം യു ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രതിഷേധ പ്രകടനം പൊതുയോഗംവും ബുധനാഴ്ച്ച നടക്കും.കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊടിക്കളത് ഏറെക്കാലമായി ഉണ്ടായിരുന്ന കോൺഗ്രസ് കൊടിമരം പ്രദേശവാസികളായ രണ്ടുപേരും പുറത്തുനിന്നും എത്തിയ 10 ഡി വൈ എഫ് ഐ പ്രവർത്തകരും ചേർന്ന് വെള്ള പൈന്റടിച്ച് DYFI എന്നെഴുതിയ പതാക ഉയർത്തുകയും ചെയ്തത്. ഇതേ തുടർന്ന് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം കഴിഞ്ഞപ്പോൾ പുറത്ത് പ്രകടനമായി എത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ UDF പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ടു എന്നാണ് ആരോപണം. തുടർന്ന് മുരളി എന്ന പ്രവർത്തകനെ മർദിച്ചു ബന്ധിയാക്കുകയും ചെയ്തുവെന്നുo. ഈ പ്രവർത്തകനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവിടെയെത്തിയ ചെയർപേഴ്സനെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ ഷർട്ട് വലിച്ച് കീറുകയും പോലീസ് നോക്കി നിൽക്കെ അദ്ദേഹത്തിന്റെ മുണ്ട് ഉരിയുകയും ചെയ്തു എന്നും ആരോപണം.പോലീസിന് നീതിപൂർവം പ്രവർത്തിക്കാൻ കഴിഞ്ഞില്ല എന്നുള്ള വിഷയവും യു ഡി എഫ് ഉന്നയിക്കുന്നുണ്ട്. ചെയർമാനെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം തുടരുകയുമാണ്.ഇതിനെതിരെ ശക്തമായി നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം സംഘഘടിപ്പിച്ചിട്ടുള്ളത്. ആക്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, ക്രമസമാധാന വിഷയത്തിൽ അലംഭാവം കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക, എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചിട്ടുള്ളത്. ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. ഇരിക്കൂർ MLA സജിവ് ജോസഫ്, പെരിയ ബാലകൃഷ്ണൻ, അൻസാരി തില്ലങ്കേരി, വർഗീസ് വയലാമണ്ണിൽ, സുധീഷ് കടന്നപ്പള്ളി, വിജിത് കുമാർ തുടങ്ങിയവർ പ്രസംഗിക്കും.പ്രതിഷേധ പരിപാടി വൻപിച്ച വിജയമാക്കണമെന്ന് ഇന്ദിരാ ഭവനിൽ ചേർന്ന ശ്രീകണ്ഠപുരം UDF മുനിസിപ്പൽ യോഗം ആഹ്വനം ചെയ്തു. ഡോ കെ വി ഫിലോമിന അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ പി റഷീദ് സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ adv. ഇ വി രാമകൃഷ്ണൻ, കെ പി, ഗംഗാധരൻ, എൻ പി. സിദ്ദിഖ്, വർഗീസ് വയലാമണ്ണിൽ, സി എം അശ്രഫ്, സജി കുര്യൻ,എൻ ജെ സ്റ്റീഫൻ, ജിയോ ജേക്കബ്, കെ സി ജോസഫ് കൊന്നക്കൽ,പി പി.ചന്ദ്രാംഗതൻ, പി നൂറുദ്ദീൻ,വി വി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.