അരിയിലെ ധീര രക്തസാക്ഷി സഖാവ് വി മോഹനൻ നിര്യാതനായി
തളിപ്പറമ്പ : മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപി എം പ്രവർത്തകൻ മരിച്ചു. കണ്ണൂർ അരിയിലിലെ വള്ളേരി മോഹനനാണ്(60) മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനനെ ആക്രമിച്ചത്. ഗുരുതരാവസ്ഥ യിൽ 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു. ഏറെക്കാലം ആശുപത്രിയിലായിരുന്ന മോഹനൻ പിന്നീട് അരിയിലിൽ നിന്ന് മാറി മാതമംഗലം ഭാഗത്ത് ബന്ധു വീട്ടിൽ താമസിക്കുകയായിരുന്നു. ഭൗതികശരീരം 11.30 മണിക്ക് അരിയിൽ എത്തിക്കും. അതിനുശേഷം 2.30 മണിവരെ പറപ്പൂൽ എ.വി. കൃഷ്ണൻ സ്മാരക വായനശാലയിൽ പൊതുദർശനം. നാളെ രാവിലെ 10 മണിക്ക് മാതമംഗലം പേരൂരിൽ ശവസംസ്കാരം