യൂത്ത് കോണ്‍ഗ്രസിന്റെ അശ്ലീല അപവാദ പ്രചാരണങ്ങൾ; നിയമസഭയിൽ തുറന്നടിച്ച് മന്ത്രി വീണാ ജോർജ്
യൂത്ത് കോണ്‍ഗ്രസിന്റെ അശ്ലീല അപവാദ പ്രചാരണങ്ങൾ നിയമസഭയിൽ തുറന്നടിച്ച് മന്ത്രി വീണാ ജോർജ്. അതിനീചമായ രീതിയിൽ കോണ്‍ഗ്രസ് നേതാക്കൾ സോഷ്യൽ മീഡിയയിൽ വനിതാ നേതാക്കളെ അപമാനിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ മനോഭാവത്തിൽ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു. അപവാദ പ്രചാരണം നടത്തിയ ആളെ കെഎസ്യു ജില്ലാ സെക്രട്ടറിമാർ ആക്കിയത് ആരാണെന്ന് നാടിനറിയാം. ഇതാണോ ഇത്തരം വിഷയങ്ങളിലെ കോൺഗ്രസ് നിലപാട്? കോട്ടയം കുഞ്ഞച്ചൻ എന്ന സോഷ്യൽ മീഡിയ പേജിലൂടെ സ്ത്രീകളെ വലിയതോതിൽ അപമാനിച്ചു. അതിനീചമായ രീതിയിൽ ആയിരുന്നു വനിതാ നേതാക്കളെ അടക്കം അധിക്ഷേപിച്ചത്.അതിൽ താനും ഇരയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.