വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാൻ്റെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതിയായ അഫാൻ്റെ കസ്റ്റഡി ആവശ്യപ്പെട്ട് വെഞ്ഞാറമൂട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. അഫാന്റെ അമ്മയെ ഉപദ്രവിച്ചതും, അനിയന്റെയും പെൺ സുഹൃത്തിന്റെയും കൊലപാതകം അന്വേഷിക്കുന്നത് വെഞ്ഞാറമൂട് പൊലീസ് ആണ്. അതേസമയം, പെണ്‍സുഹൃത്തായ ഫര്‍സാനയെ കൊലപ്പെടുത്തിയത് വൈരാഗ്യം കാരണമെന്നാണ് അഫാൻ കഴിഞ്ഞ ദിവസം പൊലീസിന് നൽകിയ മൊഴി കഴിഞ്ഞ ദിവസമാണ് അഫാന്റെ പിതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസിന് അനുവദിച്ച കസ്റ്റഡി കാലാവധി കഴിഞ്ഞത്.
പാങ്ങോട് പേരുമലയിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പെണ്‍സുഹൃത്തായ ഫര്‍സാനയെ വൈരാഗ്യം കാരണമാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞത്. പണയം വെക്കാന്‍ നല്കിയ സ്വർണ മാല തിരികെ ചോദിച്ചതായിരുന്നു വൈരാഗ്യ കാരണം. മാല വീട്ടില്‍ അറിയാതെയാണ് ഫര്‍സാന തനിക്ക് നല്‍കിയത്. വീട്ടിൽ വിളിച്ചു വരുത്തി ഫർസാനയെ കൊലപ്പെടുത്തുകയായിരുന്നു എന്നും അഫാൻ മൊഴി നൽകി. ഈ സാഹചര്യത്തിൽ അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയതിനു ശേഷം കൂടുതൽ ചോദ്യം ചെയ്യൽ നടപടിയിലേക്ക് കടക്കാനാണ് പൊലീസ് നീക്കം. അതേസമയം, അഫാന്റെ അനിയന്റെയും പെൺ സുഹൃത്തിന്റെയും കൊലപാതകം അന്വേഷിക്കുന്നത് വെഞ്ഞാറമൂട് പോലീസാണ്. ഈ കേസിലെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വെഞ്ഞാറമൂട് പൊലീസ് ഇന്ന്കസ്റ്റഡി അപേക്ഷ നൽകും.