കേരളത്തില്‍ ഇൻഫ്ലുവൻസ എ. വിഭാഗത്തില്‍പ്പെട്ട വൈറല്‍ ന്യുമോണിയ പടരുന്നു
കോഴിക്കോട് : കേരളത്തില്‍ ഇൻഫ്ലുവൻസ എ. വിഭാഗത്തില്‍പ്പെട്ട വൈറല്‍ ന്യുമോണിയ പടരുന്നു. മലബാർമേഖലയില്‍ അസുഖം വലിയതോതില്‍ വ്യാപിക്കുന്നുണ്ട്. എച്ച്1 എൻ1, എച്ച്3 എൻ2 എന്നിവയാണ് പടരുന്നത്. പനിയും അനുബന്ധപ്രശ്ന ങ്ങളുമായെത്തുന്ന പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ, ശ്വാസംമുട്ടലുമായെ ത്തുന്നവർ എന്നിവരില്‍ നടത്തുന്ന പരിശോധനാഫലം 90 ശതമാനവും പോസിറ്റീവാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഇതുവേണ്ടരീതിയില് ശ്രദ്ധിക്കപ്പെടാതെ പോവുകയാണെന്നും പലപ്പോഴും ടെസ്റ്റ് പോലും നടത്തുന്നില്ലെന്നും കോഴിക്കോട് ആസ്റ്റർ മിംസ് ക്രിട്ടിക്കല്‍ മെഡിസിൻ ഡയറക്ടർ ഡോ. എ.എസ്. അനൂപ് കുമാർ പറഞ്ഞു. പ്രായമായവരും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും പെട്ടെന്ന് ടെസ്റ്റ് ചെയ്യുകയും ആന്റിവൈറല്‍ മരുന്നുകള്‍ കഴിക്കുകയും ചെയ്തില്ലെങ്കില്‍ ന്യുമോണിയയായി മാറുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയുംചെയ്യും. നാലാഴ്ചവരെ വെന്റിലേറ്ററില്‍ കിടക്കേണ്ടിവരുന്ന വരുണ്ടെന്നും അദ്ദേഹം പറഞ്ഞു.