ആന്ധ്ര വിശാഖപട്ടണത്ത് ട്രെയിനിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതർ
ആന്ധ്ര വിശാഖപട്ടണത്ത് ട്രെയിനിന് തീപിടിച്ചു. കോര്‍ബ-വിശാഖപട്ടണം എക്സ്പ്രസിന്റെ മൂന്ന് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ ഉടന്‍ അലാറം ഉയര്‍ത്തിയതിനാല്‍ എല്ലാവരെയും ഉടന്‍ സുരക്ഷിതമായി മാറ്റാന്‍ കഴിഞ്ഞു. ആര്‍ക്കും പരിക്കില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനിലെത്തിയതിന് പിന്നാലെയായിരുന്നു തീപിടിത്തം. അപകട കാരണം വ്യക്തമല്ല.