കണ്ണൂരിൽ എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്
കണ്ണപുരം : എഴുത്തുകാരനും കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് മുൻ ഡീനുമായ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത്. ഇന്ന് രാവിലെ വീടിനു മുന്നിൽ ഗേറ്റിനോട് ചേർന്നാണ് റീത്ത് കണ്ടത്. രാവിലെ മകനെ ഫുട്ബോൾ കോച്ചിങിനായി അയക്കാൻ വാതിൽ തുറന്നപ്പോഴാണ് റീത്ത് കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. സിപിഎം വിമതർ വി കുഞ്ഞികൃഷ്ണൻ രചിച്ച നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പുസ്തകം ഏറ്റുവാങ്ങി യത് വിഎസ് അനിൽകുമാർ ആയിരുന്നു. ഇതാകാം അനിൽകുമാറിനോടുള്ള വിരോധത്തിന് കാരണം എന്നാണ് റിപ്പോർട്ട്. അന്ന് നടത്തിയ പ്രസംഗത്തിൽ വിഎസ് അനിൽകുമാർ സിപിഎമ്മിനെ തിരെ വിമർശനങ്ങൾ നടത്തിയിരുന്നു. മാത്രമല്ല സിപിഎം നേതൃത്വത്തിന്റെ നിലപാടുകളെ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം നിരന്തരം വിമർശിക്കാറുമുണ്ടാ യിരുന്നു. ഇതൊക്കെയാകാം റീത്ത് വയ്ക്കുന്നതിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഒപ്പം സിപിഎം പ്രവർത്തകരാ കാം ഇതിന് പിന്നിലെന്നും സംശയമുണ്ട്. വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.