വയനാട് ചുരത്തിൽ ആറാംവളവിൽ മറ്റൊരു വാഹനത്തിലിടിച്ച പിക്കപ്പ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു
വയനാട് : വയനാട് ചുരത്തിൽ ആറാംവളവിൽ മറ്റൊരു വാഹനത്തിലിടിച്ച പിക്കപ്പ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അപകടം. വാഴക്കുല കയറ്റി പോകുകയായിരുന്ന പിക്കപ്പ് ലോറി മറ്റൊരു പിക്കപ്പിലിടിച്ചു നൂറുമീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വയനാട് സ്വദേശിയായ ഒരാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. അഗ്നിശമന വിഭാഗം, അടിവാരം പൊലീസ്, ഹൈവേ പൊലീസ് സന്നദ്ധ പ്രവർത്തകർ എന്നിവർ സ്ഥലത്തുണ്ട്.