കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് രണ്ട് ലക്ഷം കടന്നു
വയനാട് : വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് രണ്ട് ലക്ഷം കടന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്പോള്‍ 232006 വോട്ടിന്റെ ലീഡാണ് പ്രിയങ്കക്കുള്ളത്. രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പ്രിയങ്കയുടെ ലീഡ് അരലക്ഷം കടന്നിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന് മൊകേരി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്. 2009ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫിന്റെ ഉറച്ച കോട്ടയാണ്. 2019-ല്‍ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. 2024-ല്‍ 364,422 ആയി ഭൂരിപക്ഷം കുറഞ്ഞിരുന്നു. ഇത്തവണ പോളിങ് ശതമാനം കുറഞ്ഞുവെങ്കിലും റിക്കോര്‍ഡ് ഭൂരിപക്ഷം നേടാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്.