വയനാട്ടിൽ ഹെെബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ യുവതിയും യുവാവും പിടിയിൽ
വയനാട് : വയനാട്ടിൽ ഹെെബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ. കണ്ണൂർ കീച്ചേരി സ്വദേശികളായ കീരിരകത്ത് വീട്ടിൽ കെ ഫസൽ, തളിപറമ്പ് സ്വദേശിനിയായ കെ ഷിൻസിത എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20.80 ഗ്രാം ഹെെബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും 96,290 രൂപയും മൊബെെൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയിൽ രണ്ടുകവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഇന്നലെ മൊതക്കര, ചെമ്പ്രത്താം പൊയില്‍ ജംക്ഷനിൽ നടത്തിയ വാഹനപരിശോധനയിലാണ് ഇവരെ പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്പനയ്ക്കുമായി ബെംഗളൂരുവിൽനിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോള്‍, എസ്.ഐമാരായ എം.കെ. സാദിർ, ജോജോ ജോര്‍ജ്, എ.എസ്.ഐ സിഡിയ ഐസക്, എസ്സിപിഒ ഷംസുദ്ധീൻ, സിപിഒമാരായ അജ്മൽ, നൗഷാദ്, അനസ് സച്ചിന് ജോസ്, ദിലീപ്, അഭിനന്ദ്, സുവാസ്, ഷിബിന്‍, വാഹിദ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.