മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നത് കേന്ദ്രം ബോധപൂര്‍വം വൈകിപ്പിച്ചു; മന്ത്രി കെ രാജന്
മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നത് കേന്ദ്രം ബോധപൂര്‍വം വൈകിപ്പിച്ചെന്ന് കേരളം. 153 ദിവസത്തിന് ശേഷമാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് അംഗീകരിക്കുന്നത്. ദുരന്തബാധിതരുടെ കടം എഴുതിതള്ളുന്നത് അടക്കം കേരളത്തിന്റെ മറ്റ് ആവശ്യങ്ങളില്‍ ഇതുവരെ കേന്ദ്രം തീരുമാനമെടുത്തിട്ടില്ലെന്നും റവന്യൂമന്ത്രി കെ രാജന് പറഞ്ഞു. കേരള സര്‍ക്കാര്‍ ദുരന്തമുണ്ടായി ആദ്യത്തെ പത്ത് ദിവസത്തില്‍ ആവശ്യപ്പെട്ട മൂന്ന് ആവശ്യങ്ങളില്‍ ഒന്ന് തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് തീരുമാനമെടുക്കുകയാണുണ്ടായത്. മൂന്ന് ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നത്. അതില്‍ ഒന്നാണ് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുക എന്നത്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം 2005ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റിന്റെ സെക്ഷന്‍ 13 പ്രകാരം നിലവിലുള്ള ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാനും അവരുടെ ആവശ്യങ്ങള്‍ക്കായി പുതുതായി കടങ്ങള്‍ ലഭ്യമാകാനും അവസരം കൊടുക്കുന്ന നടപടി സ്വീകരിക്കുക എന്നതായിരുന്ന.ു അതിനെ കുറിച്ച് ഒരഭിപ്രായവും പറഞ്ഞിട്ടില്ല. ദുരന്ത നിവാരണ ഘട്ടത്തില്‍ 1202 കോടി രൂപയുടെ അടിയന്തരമായ നഷ്ടം കാണിച്ചുകൊണ്ട് അടിയന്തര സഹായമായി 219 കോടി രൂപ മാനദണ്ഡങ്ങള്‍ക്കതീതമായി അഡീഷണല്‍ അസിസ്റ്റന്‍സായി ലഭ്യമാക്കണമെന്ന ആവശ്യത്തിലും ഇതുവരെ ഒരക്ഷരവും മിണ്ടിയിട്ടില്ല – കെ രാജന് വ്യക്തമാക്കി.