മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍; വീണ്ടും ഉരുള്‍പൊട്ടി
വയനാട് : മുണ്ടക്കൈ പുഴയില്‍ മലവെള്ളപ്പാച്ചില്‍, വീണ്ടും ഉരുള്‍പൊട്ടി. ഏതാനും രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും പുഴയോരത്തുനിന്ന് മാറ്റി. മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 63 പേര് മരിച്ചു. ഒട്ടേറെപേരെ കാണാതായി. മരണസംഖ്യ ഉയര്‍ന്നേക്കും. വയനാട് ദുരന്തം. ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം. ദേശീയപതാക താഴ്ത്തികെട്ടും. സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി.43 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളില്‍. പതിനെട്ടുപേരെ തിരിച്ചറിഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ രണ്ട് കുട്ടികളുടേത് ഉള്‍പ്പെടെ 8 മൃതദേഹങ്ങള്‍. നിലമ്പൂര്‍ പോത്തുകല്ലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങളാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ചൂരല്‍മലയിലെത്തി. മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലും 250 പേര് കുടുങ്ങിക്കിടപ്പുണ്ട്.