വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; ഒരു സ്ത്രീക്ക് ദാരുണാന്ത്യം
വയനാട് : വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ഒരു സ്ത്രീയെ കടിച്ചുകൊന്നു. വനംവകുപ്പിലെ താൽക്കാലിക വാച്ചർ അച്ചപ്പന്റെ ഭാര്യയായ രാധ എന്ന ആദിവാസി സ്ത്രീയാണ് മരിച്ചത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോകുമ്പോഴാണ് ആക്രമണം. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്താണ് സംഭവം.