ചെങ്ങളായി സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു
കണ്ണൂര്‍ : ചെങ്ങളായി സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഒരാഴ്ചയിലധിലകമായി പനി ബാധിച്ച് ചികിത്സയിലായിരുന്നു. നാഡീസംബന്ധമായ രോഗലക്ഷണം കാണിച്ചതോ ടെയാണ് പതിനെട്ടുകാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നട ത്തിയ പരിശോധനയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിക്കുകയായിരുന്നു. വെസ്റ്റ് നൈല്‍ വൈറസ് ബാധയുള്ള പക്ഷികളില്നി ന്ന് കൊതുകിലേക്കും കൊതുകില്‍നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണിത്. ക്യൂ ലക്സ് പെണ്‍കൊതുകുകളാണ് വൈറസ് വാഹകര്‍. വിദ്യാര്‍ഥിനി ഇപ്പോള്‍ മം ഗളൂരുവിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനിലയില്‍ പുരോഗ തി രേഖപ്പെടുത്തിയതായി ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു. വിദ്യാര്‍ഥിനിയുടെ വീടും പരിസരവും ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് പ്രതി രോധ നടപടി തുടങ്ങി.