യങ്ങ് മൈൻഡ്സ് ഇൻറർനാഷണൽ . തളിപ്പറമ്പ ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം
തളിപ്പറമ്പ :യങ്ങ് മൈൻഡ്സ് ഇൻറർനാഷണൽ . തളിപ്പറമ്പ ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചാടങ്ങ് റാമിസ് റസിഡൻസിയിൽ വച്ച് നടന്നു.കാരുണ്യ സേവന പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ തളിപ്പറമ്പ ക്ലബിന്റെ ഉദ്ഘാടനം ഇന്ത്യ ഏരിയ പ്രസിഡന്റ് ഇലക്ട് മൈക്കിൾ കെ. മൈക്കിൾ നിർവ്വഹിച്ചു. ഡെൻസിസിനു അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ പ്രസീഡിയം മെമ്പർ സി.വി.ഹരിദാസൻ മുഖ്യപ്രഭാഷണം നടത്തി . റീജിയണൽ ചെയർമാൻ രാജേഷ് ഗോപാൽ സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നൽകി. പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ അനിൽകുമാർ പി.വി. നയപ്രഖ്യാപന പ്രസംഗം നടത്തി. ഡിസ്ട്രിക്ട് ഗവർണർ ബിജു ജോസഫ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. റീജിയൻ ചെയർമാൻ ഇലക്ടായ സി.വി. വിനോദ് കുമാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.ക്യാൻസർ രോഗികൾക്കുള്ള ധനസഹായം റീജിയണൽ സെക്രടറി പി.പി.സുരേഷ് നിർവ്വഹിച്ചു. മികച്ച പഠന , ഗവേഷണം പൂർത്തിയാക്കിയവരെ ശ്രീ. കൃഷ്ണകുമാർ , അഡ്വ. എം.കെ. വേണുഗോപാൽ, അനീഷ് തോണക്കര എന്നിവർ മെമന്റൊ നൽകി അനുമോദിച്ചു. 21 പ്രാവശ്യം രക്തദാനം നൽകിയ , നമ്മുടെ ക്ലബ് മെമ്പർ സിനി ടീച്ചറെ ആദരിച്ചു. സുനീഷ് തോമസ്, വി.പി. അശോകൻ , ലെൻസ് ഫെഡ് ഏരിയ പ്രസിഡന്റ് പ്രജിത്ത്, മറ്റു ക്ലബ് പ്രസിഡന്റ് മാർ എന്നിവർ സംസാരിച്ചു. വിനോദ് കുമാർ സി.വി. സ്വാഗതവും ഷമിൽ പ്രിയപ്പൻ നന്ദിയും പറഞ്ഞു. സുജാത ഹരിദാസ് , രശ്മി നായർ , മനോഹരൻ പി. എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.