യൂത്ത് കോൺഗ്രസ് കണ്ണൂർ എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
കണ്ണൂർ : യൂത്ത് കോൺഗ്രസ് കണ്ണൂർ എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ കയറ്റിയ പോലീസ് ബസിനു മുന്നിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേതാക്കളായ വിജിൽ മോഹൻ ,റിജിൽ മാക്കുറ്റി, സുദീപ് ജെയിംസ്, വരുൺ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ത പ്രവർത്തകർ പ്രകടനത്തോടെ പിരിഞ്ഞു പോവുകയായിരുന്നു. കാലത്ത് പതിനൊന്നരയോടെ ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞു. ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷനായി.പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് പോലീസ് നടത്തിയ ലാത്തിചാർജിൽ പ്രതിഷേധിച്ചുമായിരുന്നു മാർച്ച്.