യുവ സംവാദ്: ജനാധിപത്യ പ്രതിജ്ഞയെടുത്തു
കണ്ണൂർ:യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതും, ചാല ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമണും ചേർന്ന് യുവ സംവാദ് സംഘടിപ്പിച്ചു. പരിപാടിയിൽ 150 വിദ്യാർഥികളും യുവജനങ്ങളും പങ്കെടുത്തു. ഒക്ടോബർ 26 മുതൽ നവംബർ അഞ്ചു വരെ രാജ്യത്തെ 500 സർവകലാശാലകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് യുവ സംവാദ് ദേശീയ പരിപാടിയുടെ ഭാഗമായാണ് പരിപാടി നടന്നത്.കോളേജ് പ്രിൻസിപ്പൽ ഡോ. സീമ എം തയ്യിൽ ഉൽഘാടനം ചെയ്തു. മേരാ യുവഭാരത് കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ എച് സച്ചിൻ, യൂത്ത് ഐക്കൺ സാഷ്മി എസ് നികേഷ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രസീദ എന്നിവർ സംസാരിച്ചു. ജനാധിപത്യ മൂല്യങ്ങൾ, വിവരാധിഷ്ഠിതമായ പങ്കാളിത്തം, ഉത്തരവാദിത്തമുള്ള പൗരത്വം എന്നിവയോടുള്ള പ്രതിബദ്ധത പുതുക്കി ഉറപ്പിക്കുന്ന ജനാധിപത്യ പ്രതിജ്ഞയോടെ പരിപാടി സമാപിച്ചു.