പുതുതായി രൂപീകരിച്ച വയോക്ലബ്ബിന്റെ പ്രഥമ പരിപാടിയായി കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.
ആന്തൂർ :ആന്തൂർ നഗരസഭയുടെ ഭാഗമായി തളിയിൽ എ.കെ.ജി. വായനശാലയിൽ പുതുതായി രൂപീകരിച്ച വയോക്ലബ്ബിന്റെ പ്രഥമ പരിപാടിയായി കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.വാർഡ് കൗൺസിലർ .കെ. പ്രേമരാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ആന്തൂർ നഗരസഭ മുൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. കെ. പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ . കെ. ഭരതൻ, ആന്തൂർ വാർഡ് കൗൺസിലർ സ്വാഗതം ആശംസിച്ചു.വയോജനങ്ങളുടെ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും, പരസ്പര സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് വയോക്ലബ്ബിന് രൂപം നൽകിയിട്ടുള്ളത്. മുതിർന്ന പൗരന്മാർക്ക് ഒത്തുചേരാനും അനുഭവങ്ങൾ പങ്കുവെക്കാനും സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാനുമുള്ള മികച്ച വേദിയായി ഈ ക്ലബ്ബിനെ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി.ചടങ്ങിൽ ആന്തൂർ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .കെ. വി. പ്രേമരാജൻ മാസ്റ്റർ, കെ. വാസു, കെ. വി. നാരായണൻ, ഹിംന മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കേരളപ്പിറവി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിയ ഈ ആഘോഷം വയോജനങ്ങളുടെ കൂട്ടായ്മയ്ക്കും വയോക്ലബ്ബിന്റെ തുടർപ്രവർത്തനങ്ങൾക്കും ആവേശകരമായ തുടക്കമായി മാറി