വിരമിക്കൽ പ്രഖ്യാപിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
ലിസ്ബൻ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് റൊണാൾഡോ തീരുമാനം അറിയിച്ചത്.2016ൽ പോർച്ചുഗലിന് യൂറോ കപ്പ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച റൊണാൾഡോ, രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായും ആയിട്ടാണ് പടിയിറങ്ങുന്നത്. 234 മത്സരങ്ങളിൽനിന്ന് 146 ഗോളുകളാണ് താരം സ്വന്തമാക്കിയത്.“പോർച്ചുഗലിലെ ജനങ്ങളോട്… നമ്മുടെ ദേശീയ ടീമിൻ്റെ ഏഴാം നമ്പർ ജഴ്സിയോട് വിടപറയാനുള്ള സമയമായിരിക്കുന്നു. ആ ജഴ്സി എന്റേത് മാത്രമാണെന്ന് ഒരിക്കലും ഞാൻ കരുതിയിട്ടില്ല. എന്നാൽ 23 വർഷക്കാലം അത് അണിയാനുള്ള ഭാഗ്യവും ഉത്തരവാദിത്തവും എനിക്ക് ലഭിച്ചു.” വിഡിയോയിൽ റൊണാൾഡോ പറഞ്ഞു