മതം മാറിയതുകൊണ്ട് മാത്രം പിന്നോക്ക മുസ്ലിം സംവരണത്തിന് അർഹതയില്ല: സുപ്രീം കോടതി
ഡൽഹി;ഹൈന്ദവ മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തുന്ന വ്യക്തിക്ക്, മതംമാറ്റത്തിന് മുൻപുള്ള ജാതീയമായ പിന്നോക്കാവസ്ഥ മാത്രം കണക്കിലെടുത്ത് പിന്നോക്ക മുസ്ലിം (Backward Class Muslim) സംവരണ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ലെന്ന് സുപ്രീം കോടതി. തമിഴ്നാട് സർക്കാരിന്റെ 2024-ലെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി പൂർണമായി ശരിവെച്ചു. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.