കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെയും ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് പ്രക്ഷോഭം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യതലസ്ഥാനത്തെ ജന്തർ മന്ദറിനെ പ്രതിഷേധ വേദിയെന്ന പദവിയിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെയും ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് പ്രക്ഷോഭം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫിറോസ് ഷാ റോഡിൽ വെച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. പാർലമെന്റ് അംഗങ്ങളായ എ.എ. റഹീം, ഡോ. വി. ശിവദാസൻ, നേതാക്കളായ എം.വി. നികേഷ് കുമാർ, ജെയ്ക്ക് സി. തോമസ്, ആദർശ് എം. സജി തുടങ്ങിയ പ്രമുഖർ മാർച്ചിന് നേതൃത്വം നൽകി.