കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചരക്കണ്ടിയിലെ വ്യാപാരി മരിച്ചു
അഞ്ചരക്കണ്ടി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വ്യാപാരി മരിച്ചു. അഞ്ചരക്കണ്ടിയിലെ വർണ്ണം ഫാൻസി ഷോപ്പ് ഉടമ കീഴത്തൂരിലെ ചന്ദ്രോത്ത് ഹൗസിൽ കെ. വിജീഷ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ തലശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചരക്കണ്ടിയിൽ നിന്നും ഷോപ്പു പൂട്ടി കീഴത്തൂരിലെ വീട്ടിലേക്ക് കെ എൽ 13.ജെ. 6361 നമ്പർ ബൈക്കിൽ പോകുന്നതിനിടെ ഇന്നലെ രാത്രി 9.40 മണിയോടെ പാതിരിയാട് വണ്ണൻ്റെ മെട്ടയിൽ വെച്ച് കെ എൽ. 71. എം.881 നമ്പർ ഇന്നോവ കാർ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിജേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.