പന്ന്യന്നൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
പാനൂർ :പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബുമാണ് കണ്ടെത്തിയത്.രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയത്. ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. തലശേരിഎസിപി ഉള്‍പ്പെടെയുളളവര്‍ സംഭവസ്ഥലത്ത് എത്തി. ബോംബ് സ്ക്വാഡ് കസ്റ്റഡിയിലെടുത്ത ബോംബുകൾ നിർവീര്യമാക്കി