ഇരിക്കൂറിനെ നടുക്കി വാഹനാപകടം
ഇരിക്കൂർ :ഇരിക്കൂറിനെ നടുക്കി ബൈക്ക് യാത്രക്കാരനായ യുവാവിൻ്റെ മരണം.
അതിരാവിലെ റോഡിലുടെമരണപ്പാച്ചിൽ നടത്തിയ ചെങ്കൽ ലോറി ബൈക്ക് യാത്രക്കാരനായ യുവാവിൻ്റെ ജീവനെടുത്തു
അമിത വേഗതയിലോടിയചെങ്കൽ ലോറിയിൽ ബൈക്കു കൂട്ടിയിടിച്ചാണ് യുവാവ് നടുറോഡിൽ ദാരുണമായി മരിച്ചത്.
ബൈക്ക് യാത്രികനായ ബ്ലാത്തൂരിലെ യദു (26) വാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ സഹയാത്രികനായ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച്ച രാവിലെ 9.30ഓടെ ഇരിക്കൂർ സിദ്ധിഖ് നഗറിന് സമീപമാണ് സംഭവം. ചെങ്കല്ലുമായി പോകുകയായിരുന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഉടൻ നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും യദു മരണമടയുകയായിരുന്നു. അപകടമുണ്ടാക്കിയ ചെങ്കൽ ലോറി യെയും ഡ്രൈവറെയും ഇരിക്കുർ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഡ്രൈവർക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.