സിനിമ – സീരിയൽ നടൻ ഹരിമുരളി മരിച്ച നിലയിൽ; പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
കണ്ണൂർ : സിനിമ – സീരിയൽ നടൻ ഹരിമുരളി മരിച്ച നിലയിൽ. പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായി രുന്നു. സിനിമയില്‍ ബാലതാരമായി തിളങ്ങിയ നടനാണ് ഹരിമുരളി. രസികന്‍, അണ്ണന് തമ്പി, മാടമ്പി തുടങ്ങിയ പതിന ഞ്ചോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായിരുന്നു. മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രശസ്ത നാടക നടൻ പയ്യന്നൂർ മുരളിയുടെ മകനാണ്. എ എം നസീറിന്റെ സീരിയലിലൂടെ നാലര വയസിലാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. പഠനത്തിനായി കുറച്ചുനാൾ സിനിമയിൽ നിന്ന വിട്ടിരുന്നു. പിന്നീട് നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ചെറിയ റോളിലൂടെയാണ് ഹരിമുരളി വീണ്ടും മലയാളി പ്രേഷകർക്ക് മുന്നിലേക്ക് എത്തുന്നത്.