മുസ്ലിം ലീഗ് സ്ഥാപക ദിനം സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
തളിപ്പറമ്പ : മുസ്ലിം ലീഗ് സ്ഥാപക ദിനത്തിന്റെ ഭാഗമായി തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സൗഹൃദ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സൗഹൃദ സംഗമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കെ വി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.ജുനൈദ് വാഫി മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ,കെ പി അബ്ദുൽ ജബ്ബാർ ഹാജി (ജെ ആർ),എം പി നിസാമുദ്ധീൻ,പി കെ ഹാഷിം,പി മുഹമ്മദ് ഇഖ്ബാൽ,പി സി നസീർ,സി ഉമ്മർ,പി പി മുഹമ്മദ് നിസാർ,കെ മൊയ്ദു (മസ്കറ്റ് കെ എം സി),കെ എസ് റിയാസ്,എന്നിവർ സംസാരിച്ചു. പി പി ഇസ്മാഈൽ സ്വാഗതവും അഷ്റഫ് ബപ്പു നന്ദിയും പറഞ്ഞു. സിദ്ദീഖ് ഗാന്ധി,കെ പി ലുഖ്മാൻ, ജാബിർ തങ്ങൾ,എൻ അബ്ദുള്ള,എൻ എ സിദ്ദീഖ്,ഉസ്മാൻ കൊമ്മച്ചി കെ മുഹമ്മദ് അഷ്റഫ്,പി എ ഇർഫാൻ,സഫ്വാൻ കുറ്റിക്കോൽ,മുഫീദ് കുട്ടുക്കൻ എന്നിവർ സംബന്ധിച്ചു. മുസ്ലിം ലീഗ് സ്ഥാപക ദിനത്തിന്റെ ഭാഗമായി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ ലീഗ് ഹൗസ് പരിസരത്തും,വിവിധ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാർഡ് കേന്ദ്രങ്ങളിലും പാർട്ടി പതാക ഉയർത്തി.