സിനിമാ താരങ്ങളായ അതിഥി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി
സിനിമാ താരങ്ങളായ അതിഥി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. വളരെ രഹസ്യമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ അതിഥി റാവു തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. തെലങ്കാനയിലെ വനപർത്തിയില്‍ 400 വർഷം പഴക്കമുള്ള അതിപുരാതന ക്ഷേത്രത്തില്‍ വച്ചായിരുന്നു മിന്നുകെട്ട് നടന്നത്. സ്വർണ്ണ നിറത്തിലുള്ള ടിഷ്യൂ ഓർഗൻസ ലെഹങ്ക ധരിച്ചായിരുന്നു അദിതിയെത്തിയത്. എംബ്രോയിഡറി ചെയ്ത ബോർഡറും ഉൾക്കൊള്ളുന്ന ഒരു ഗോൾഡൻ ബ്ലൗസായിരുന്നു നടി തിരഞ്ഞെടുത്തത്. പതിവ് തെറ്റാതെ മിനിമൽ മേക്കപ്പ് ലുക്കിനൊപ്പം മുല്ലപ്പൂവും ചൂടി. സിദ്ധാർഥ് വളരെ ലളിതമായ കുർത്തയും മുണ്ടുമാണ് ധരിച്ചിരുന്നത്. ഈ ചിത്രങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്. 37-കാരിയായ അതിഥിയും 45-കാരനായ സിദ്ധാർത്ഥും കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രണയത്തിലാണ്. തെലുങ്ക് ചിത്രം മഹാ സമുദ്രത്തിന്റെ സെറ്റില്‍ വച്ച് 2021ലാണ് അതിഥിയും സിദ്ധാർത്ഥും കണ്ടുമുട്ടുന്നത്. ഇരുവരുടെയും വിവാഹത്തെക്കുറിച്ച് നേരത്തെയും അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. ഒടുവില്‍ ഇന്നാണ് വിവാഹക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.