കൊച്ചിയിൽ ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും
കൊച്ചി : ബാറിലുണ്ടായ തർക്കത്തെ തുടർന്ന് എറണാകുളം നോർത്ത് പാലത്തി ൽ വെച്ച് ഐ.ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും. തട്ടിക്കൊണ്ടു പോയ സംഘത്തിലെ മിഥുൻ, അനീഷ്, സോനമോൾ എന്നിവരെ എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഘത്തിൽ ലക്ഷ്മിയും ഉണ്ടായിരുന്നു എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ബാറിലുണ്ടായ തർക്കത്തെ തുടർന്നാണ് ഐ.ടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി. എന്നാൽ അറസ്റ്റിലായ സോനമോളുടെ പരാതിയിൽ എതിർസംഘത്തിൽ പെട്ട ആൾക്കെതിരെ യും കേസെടുത്തിട്ടുണ്ട്. ബാറിൽ വച്ച് രണ്ട് സംഘങ്ങളഅ് തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. കുംകി, സുന്ദരപാണ്ഡ്യൻ തുടങ്ങി നിരവധി തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ച താരമാണ് ലക്ഷ്മി മേനോൻ.