തമിഴ് നടി സുനൈനയും ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നു
തമിഴ് നടി സുനൈനയും ദുബായിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകള്‍. തമിഴ് മാധ്യമങ്ങളിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി വാർത്തകൾ വന്നത്. വിവാഹ മോതിരം അണിഞ്ഞുള്ള രണ്ട് കൈകൾ പരസ്പരം ചേർത്തുപിടിച്ച ചിത്രം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചതിനെ തുടർന്നാണ് അഭ്യൂഹങ്ങള്‍ ഉയർന്നത്. ജൂൺ 5നാണ് സുനൈന ഇൻസ്റ്റഗ്രാമിൽ വിവാഹനിശ്ചയ ചിത്രം പങ്കുവച്ചത്. എന്നാൽ പ്രതിശ്രുത വരനെക്കുറിച്ച് വെളിപ്പെടുത്തിയതുമില്ല. അതേസമയം, ജൂൺ 26ന് ഖാലിദ് അൽ അമേരി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സമാനമായ ഒരു ചിത്രം പങ്കിട്ടു. രണ്ട് കൈകൾ പരസ്പരം വച്ചിരിക്കുന്നു. വിരലില്‍ വിവാഹനിശ്ചയ മോതിരം കാണാം. അതിലും വധുവിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ഉണ്ടായിരുന്നില്ല. സമൂഹ മാധ്യമങ്ങളിലെ സുനൈനയുടെ പല പോസ്റ്റുകളിലും ഖാലിദ് കമന്റ് ചെയ്യാറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇതോടെയാണ് ഇവർ വിവാഹിതരാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. സമൂഹ മാധ്യമങ്ങളിലെ സുനൈനയുടെ പല പോസ്റ്റുകളിലും ഖാലിദ് കമന്റ് ചെയ്യാറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇതോടെയാണ് ഇവർ വിവാഹിതരാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.