
കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം; കോളേജ് പ്രിന്‍സിപ്പലിന് എതിരെ കേസ്
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷത്തില്‍ കോളേജ് പ്രിന്‍സിപ്പലിന് എതിരെ കേസ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്കറിന് എതിരെ പൊലീസ് കേസ് എടുത്തത്. തന്നെ മര്‍ദ്ദിച്ചെന്ന് കാട്ടി എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അഭിനവ് നല്കിയ പരാതിയിലാണ് കേസ്. കോളേജ് സ്റ്റാഫ് സെക്രട്ടറി രമേശിന് എതിരെയും കേസെടുത്തിട്ടുണ്ട്.