എ കെ പി എ ഏഴിലോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടിനടന്നു
ഏഴിലോട്:എ കെ പി എ ഏഴിലോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി പുറച്ചേരി ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് നടന്നു .സജീവ് ഹൈനസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗ ത്തിനു പുറച്ചേരി ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ജയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. എ കെ പി എ മാടായി മേഖലാ പ്രസിഡണ്ട് ശ്രീ രഞ്ജിത് കുമാർ എം ഉദ്ഘാടനം ചെയ്തു പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്റർ ശ്രീ കെ കെ ലിജി ടീച്ചർ സംസാരിച്ചു. എ കെ പി എ കണ്ണൂർ ജില്ല വൈസ് പ്രസിഡണ്ട് ശ്രീ മനോജ് കാർത്തിക ,മേഖല സെക്രട്ടറി വിനോദ് സനം ,മേഖലാ ട്രഷറർ അനീഷ് കുമാർ, മേഖലാ വൈസ് പ്രസിഡണ്ട് ഷനോജ് മേലെടുത്ത്, മേഖലാ ജോയിന്റ് സെക്രട്ടറി പ്രേമരാജ് കാരാട്ട് ,മേഖലാ എക്സിക്യൂട്ടീവ് അംഗം വിനീത് ഇമേജ് എന്നിവരും സ്കൂൾ പരിസ്ഥിതി ക്ലബ് കുട്ടികളും അധ്യാപിക അധ്യാപകന്മാരും സന്നിഹിതരായി ചടങ്ങിന് യൂണിറ്റ് സെക്രട്ടറി ശ്രീധനേഷ് കോളങ്കട നന്ദി പ്രകാശിപ്പിച്ചു.