വി.എൻ. അൻസൽ അന്തരിച്ചു
കണ്ണൂർ: കേരള പത്ര പ്രവർത്ത യൂനിയൻ ജില്ലാ – സംസ്ഥാന ആദ്യ കാല ഭാരവാഹിയായും ചന്ദ്രിക, മെട്രോ, ലുക്ക് പത്രങ്ങളിൽ ലേഖകനായിരുന്നവി.എൻ. അൻസൽ (59) അന്തരിച്ചു. പോണ്ടിച്ചേരിയിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വൈകീട്ട് 4 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തും. വളപട്ടണത്തെ പരേതനായകെഎൽ അബ്ദുസലാമിന്റെയും വി.എൻ.സുബൈദയുടെയും മകനാണ് അൻസൽ. ഭാര്യ തസ്ലിന ,മക്കൾ സാലിയ ,ഹഷ്ബിൽ ,സഹോദരി അസ്ഫല. കബറടക്കം .വൈകിട്ട് 6 ന് വളപട്ടണം മന്ന ഖബർസ്ഥാനിൽ