ആലക്കോട് വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ആലക്കോട് : ആലക്കോട് വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കമ്പിൽ നാലാംപീടിക സ്വദേശി ഹസീബിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കാപ്പി മലയിലെ വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിലെത്തിയ വിനോദസഞ്ചാരികൾവെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്, തുടർന്ന് ആലക്കോട് പോലീസിൽ വിവരമറിയിച്ചു, പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം വെള്ളത്തിൽ നിന്നും പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.