പ്രമുഖ തിടമ്പ് നൃത്തകലാകാരനായ തൈക്കണ്ടി ഇല്ലം വട്ടക്കുന്നം ദാമോദരൻ നമ്പൂതിരി അന്തരിച്ചു
കണ്ണൂർ : എടയാർ – വടക്കേ മലബാറിലെ പ്രമുഖ തിടമ്പ് നൃത്തകലാകാരനായ തൈക്കണ്ടി ഇല്ലം വട്ടക്കുന്നം ദാമോദരൻ നമ്പൂതിരി (64 ) അന്തരിച്ചു. കണ്ണാടിപ്പറമ്പ് ശിവക്ഷേത്രം, മൊളൊളം ശിവക്ഷേത്രം, മട്ടന്നൂർ മഹാദേവ ക്ഷേത്രം, അക്ലിയത്ത് ശിവക്ഷേത്രം, എടയാർ നാരായണമംഗലം ക്ഷേത്രം, തൃകപ്പാലം ക്ഷേത്രം, തൊടിക്കുളം ക്ഷേത്രo തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ വർഷങ്ങളായി നടത്തുന്ന തിടമ്പുനൃത്തം ആസ്വാദകരെ ഏറെ ആകർഷിച്ചിരുന്നു. പരേതരായ വട്ടക്കുന്നം പരമേശ്വരൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജനത്തിന്റെയും മകനാണ്. ഭാര്യ പുറച്ചേരി നീലമന ദേവകി അന്തർജനം മക്കൾ : വട്ടക്കുന്നം വിഷ്ണു നമ്പൂതിരി (വേക്കളം എയുപിസ്കൂൾ) വട്ടക്കുന്നം ഹരികൃഷ്ണൻ നമ്പൂതിരി (തിടമ്പ് നൃത്ത കലാകാരൻ.)പരേതനായ വട്ടക്കുന്നം നാരായണൻ നമ്പൂതിരി സഹോദരനാണ് സംസ്കാരം രാവിലെ 11 മണിക്ക് കൂത്തുപറമ്പ് എടയാറിലുള്ള തറവാട്ട് ശ്മശാനത്തിൽ