കുടിയാൻമല നെല്ലിക്കുറ്റിയിൽ ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി
ആലക്കോട് : കുടിയാൻമല നെല്ലിക്കുറ്റിയിൽ ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. നെല്ലിക്കുറ്റിയിലെ മേട്ടുംപുറത്ത് നാരായണൻ ആണ് ഭാര്യ ഭവാനി(75)യെ കൊലപ്പെടുത്തിയത്. തലക്കടിയേറ്റ ഭവാനിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ഇവർ തമ്മില്‍ വാക്കുതർക്കമുണ്ടാകുകയും അതേ തുടർന്നുണ്ടായ സംഘർഷ ത്തിനുമൊടുവിലാണ് നാരായണൻ ഭാര്യയെ കൊലപ്പെടുത്തി യതെന്നാണ് വിവരം. അതേ സമയം, നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെ ടുത്തിട്ടുണ്ട്. മൊഴി എടുത്തുകൊണ്ടിരി ക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതിന് ശേഷം മാത്രമേ സംഭവത്തില്‍ വ്യക്തത വരികയുള്ളൂ.