ആലപ്പുഴയിൽ ഇരുപത്തിരണ്ടുകാരി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ
ആലപ്പുഴ : ആലപ്പുഴയിൽ ഇരുപത്തിരണ്ടുകാരി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ നഗരസഭ പരിധിയിലുള്ള ആസിയ ആണ് മരിച്ചത്. 4 മാസം മുൻപായിരുന്നു വിവാഹം. ദന്തൽ ടെക്നീഷ്യനായി മൂവാറ്റുപുഴയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് മുനീർ (30) വൈശ്യ ബാങ്ക് ഗോൾഡ് ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കായംകുളം സ്വദേശിയാണ് മരിച്ച ആസിയ.