അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായി
മുംബൈ : അത്യാഡംബരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ആഘോഷങ്ങൾ ക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹിതരായി. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ വെച്ച് നടന്ന ആഢംബര വിവാഹ രാഷ്ട്രീയ, കായിക, ബിസിനസ്, സിനിമാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. രാത്രി എട്ട് മണിയോടെ വധൂവരന്മാർ പരസ്പരം ഹാരങ്ങൾ ചാർത്തി. 9.30ന് ഹോമകുണ്ഠത്തിന് ഏഴ് പ്രതിക്ഷണം ചെയ്യുന്ന ഫേരാ ചടങ്ങും നടന്നു. ഇന്നലെ തുടങ്ങിയ വിവാഹാഘോഷം ഇന്നും നാളെയുമായി തുടരും. ഇന്നാണ് കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ശുഭ് ആശിർവാദ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മംഗൾ ഉത്സവ് നാളെ നടക്കും. ഇന്ന് മുംബൈയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. 15-നാണ് റിലയൻസ് ജീവനക്കാർക്കായി പ്രത്യേക വിരുന്നും ഒരുക്കിയിട്ടുണ്ട്.
വിവാഹദിനത്തിൽ രൺവീർ സിങ്, പ്രിയങ്ക ചോപ്ര, അർജുൻ കപൂർ, അനന്യ പാണ്ഡ്യ, അനിൽ കപൂർ, രജനീകാന്ത്, മാധുരി ദീക്ഷിത് തുടങ്ങിയവരടക്കം നൃത്തം ചെയ്യുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മാർച്ചിൽ ഗുജറാത്തിലെ ജാംനഗറിലാണ് അനന്തിന്റെയും രാധികയുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായത്. മേയിൽ ഇറ്റലിയിലെ ആഡംബര കപ്പലിലായിരുന്നു രണ്ടാംഘട്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ. മേയ് 29 ന് ഇറ്റലിയിൽനിന്ന് ആരംഭിച്ച് ജൂൺ ഒന്നിന് ഫ്രാൻസിലെത്തിയ ആഡംബര കപ്പലിലെ ആഘോഷങ്ങളിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.